Advertisment

'എന്ത് ഭക്ഷണം കഴിക്കണമെന്നത് തീരുമാനിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാഹുല്‍ ശ്രാവണ മാസം മട്ടന്‍ കറി ഉണ്ടാക്കി'; രാഹുല്‍ ഗാന്ധിക്കെതിരെ പഴയ ആരോപണം വീണ്ടുമുന്നയിച്ച് മോദി

ഉദ്ദംപൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെയയിരുന്നു വിമര്‍ശനം. 2023 സെപ്റ്റംബറില്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിക്കതാന്‍ എത്തിയപ്പോഴായാരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദമായ പാചകം.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
modi bond.jpg

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 2023 ലെ മട്ടണ്‍ കറി പാചകത്തിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്ത് ഭക്ഷണം കഴിക്കണമെന്നത് തീരുമാനിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

Advertisment

എന്നാല്‍ രാഹുല്‍ ശ്രാവണ മാസം മട്ടന്‍ കറി നിര്‍മിച്ച് വീഡിയോ ഉണ്ടാക്കിയെന്ന് മോദി വിമര്‍ശിച്ചു. ഇത് മുഗളന്‍മാരുടെ മാനസികാവസ്ഥയാണ്. പ്രതിപക്ഷത്തിന് ഭൂരിപക്ഷ വികാരത്തെ പരിഹരിക്കുന്നതിലാണ് സന്തോഷമെന്നും മോദി പറഞ്ഞു.

ഉദ്ദംപൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെയയിരുന്നു വിമര്‍ശനം. 2023 സെപ്റ്റംബറില്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിക്കതാന്‍ എത്തിയപ്പോഴായാരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദമായ പാചകം.

ബിഹാറിന്റെ പ്രശസ്ത വിഭവമായ ചമ്പാരന്‍ മട്ടണ്‍ എങ്ങനെ പാചകം ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോയാരുന്നു പുറത്തുവന്നത്.

Advertisment