Advertisment

ബിജെപി സര്‍ക്കാര്‍ ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ല; ഭരണഘടനയുടെ ആമുഖവും മാറ്റുന്ന പ്രശ്‌നമില്ലെന്ന് രാജ്‌നാഥ് സിങ്

ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഭരണഘടന മാറ്റുമെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിനെയും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആമുഖവും മാറ്റുന്ന പ്രശ്‌നമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Rajnath Singh Warn Pakistan

ഡല്‍ഹി: ബിജെപി സര്‍ക്കാര്‍ ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കോണ്‍ഗ്രസ് ഭയപ്പെടുത്തുന്ന മാനസികാവസ്ഥ സൃഷ്ടിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

Advertisment

ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഭരണഘടന മാറ്റുമെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിനെയും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആമുഖവും മാറ്റുന്ന പ്രശ്‌നമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ ഭരണഘടന കീറി എറിഞ്ഞുകളയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് 'മതേതരത്വം' എന്ന വാക്ക് ബിജെപി ഒഴിവാക്കിയേക്കുമെന്ന് മറ്റ് ചില കോണ്‍ഗ്രസ് ഭാരവാഹികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് 80 തവണ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നു. അടിയന്തരാവസ്ഥക്കാലത്ത് അവര്‍ ആമുഖം മാറ്റി. ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല. ആമുഖത്തില്‍ ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ വ്രണപ്പെടുത്താന്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Advertisment