Advertisment

ഭീകരർ പാകിസ്ഥാനിലേക്ക് പലായനം ചെയ്താൽ അവരെ പിന്തുടർന്ന് പാകിസ്ഥാനിൽ പോകാനും ഇന്ത്യ മടിക്കില്ല: കർശന താക്കീതുമായി പ്രതിരോധ മന്ത്രി

“ഭീകരർ പാകിസ്ഥാനിലേക്ക് പലായനം ചെയ്താൽ, ഞങ്ങൾ അവരെ പിന്തുടർന്ന് പാകിസ്ഥാൻ മണ്ണിൽ തന്നെ വകവരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യം ചെയ്തിരുന്നു… ഇന്ത്യയ്ക്ക് അതിനുള്ള കഴിവുണ്ട്, പാകിസ്ഥാനും അത് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

New Update
Rajnath Singh Warn Pakistan

ഡല്‍ഹി: രാജ്യത്തിൻ്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഭീകരരെ സർക്കാർ വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

Advertisment

അവർ പാകിസ്ഥാനിലേക്ക് തിരിച്ചുപോയാലും വേട്ടയാടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന ദ ഗാർഡിയനിലെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ് .

ഭീകരരെ വെറുതെ വിടില്ല

“ഭീകരർ പാകിസ്ഥാനിലേക്ക് പലായനം ചെയ്താൽ, ഞങ്ങൾ അവരെ പിന്തുടർന്ന് പാകിസ്ഥാൻ മണ്ണിൽ തന്നെ വകവരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യം ചെയ്തിരുന്നു… ഇന്ത്യയ്ക്ക് അതിനുള്ള കഴിവുണ്ട്, പാകിസ്ഥാനും അത് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

വിദേശ മണ്ണിൽ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനുള്ള വിപുലമായ തന്ത്രത്തിൻ്റെ ഭാഗമായാണ് ഇന്ത്യൻ സർക്കാർ പാകിസ്ഥാനിൽ കൊലപാതകത്തിന് ഉത്തരവിട്ടത് എന്നും യുകെ പത്രമായ ദി ഗാർഡിയനിൽ വന്ന റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ സിങ് പറഞ്ഞു. 

ഇന്ത്യയിലെയും പാകിസ്ഥാനിലെയും പേരു വെളിപ്പെടുത്താത്ത ചില രഹസ്യാന്വേഷണ പ്രവർത്തകരെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ഇന്ത്യ നിഷേധിച്ച അതേ ദിവസമാണ് രാജ്‌നാഥ് സിംഗിൻ്റെ പരാമർശം.

എല്ലാ അയൽരാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്താനാണ് രാജ്യം ഉദ്ദേശിക്കുന്നതെന്നും ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Advertisment