Advertisment

വിഐപി പാസും പ്രസാദവുമടക്കം വാഗ്ദാനം; രാമക്ഷേത്ര പ്രതിഷ്ഠയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം

New Update
H

ഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ സൈബർ തട്ടിപ്പ് സംഘങ്ങളും സജീവം. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് വ്യാജ വി ഐ പി ക്ഷണവും ഓൺലൈൻ പ്രസാദമെത്തിക്കലുമടക്കം തട്ടിപ്പിന്റെ വലിയൊരു ശൃംഖല തന്നെയാണ് വാട്സ് ആപ്പ് വഴി നടപ്പാക്കുന്നത്.

Advertisment

വിഐപി ക്ഷണമടക്കം വാഗ്ദാനം തെയ്തുകൊണ്ട് പണം തട്ടുകയും സ്മാർട്ട് ഫോണുകൾ ഹാക്ക് ചെയ്യുകയുമാണ് ഇവരുടെ ലക്ഷ്യം. ഇതിനെതിരെ ജനങ്ങൾ മുൻകരുതൽ എടുക്കണം എന്ന് നിർദേശവുമുണ്ട്.

പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച്, നിരവധി ഉപയോക്താക്കൾക്ക് 'രാം ജന്മഭൂമി ഗൃഹസമ്പർക്ക അഭിയാൻ.എപികെ' എന്ന പേരിൽ ആപ്ലിക്കേഷൻ ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ റാം മന്ദിർ പ്രാൺ പ്രതിഷ്ഠാ ഇവന്റിലേക്ക് വിഐപി ആക്സസ് ലഭിക്കുന്നതിന് അത് അവരുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കൾക്ക് സന്ദേശങ്ങളും എത്തിക്കഴിഞ്ഞു. ഇത് മറ്റുള്ളവർക്ക് കൈമാറാൻ തട്ടിപ്പുകാർ നെറ്റിസൺസിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം മെസ്സേജുകളെ അവഗണിക്കണം എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.

 

 

Advertisment