Advertisment

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

New Update
B

വിജയവാഡ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേർന്നു.

Advertisment

വ്യാഴാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു പാർട്ടി പ്രവേശനം.

മുഖ്യമന്ത്രിക്കൊപ്പം ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും റായുഡുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

2023 ഐ‌പി‌എൽ സീസണിന് ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും റായുഡു വിരമിച്ചിരുന്നു

Advertisment