Advertisment

കാര്‍ഡ് വേണ്ട, യുപിഐ വഴി ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കാം ! വമ്പന്‍ നീക്കത്തിന് ആര്‍ബിഐ

ആര്‍ബിഐയുടെ പുതിയ നീക്കത്തോടെ, എടിഎം/ഡെബിറ്റ് കാർഡ് ആവശ്യമില്ലാതെ യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ പണം നിക്ഷേപിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
cdm

മുംബൈ: യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) വഴി ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ (സിഡിഎം) പണം നിക്ഷേപിക്കാൻ അനുവദിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 

"ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ (സിഡിഎം) വഴിയുള്ള പണം നിക്ഷേപിക്കുന്നത് ഡെബിറ്റ് കാർഡുകളുടെ ഉപയോഗത്തിലൂടെയാണ്. എടിഎമ്മുകളിൽ യുപിഐ ഉപയോഗിച്ച് കാർഡ് ഇല്ലാതെ (card-less) പണം പിൻവലിക്കുന്നതിലൂടെ ലഭിച്ച അനുഭവം കണക്കിലെടുത്ത്, യുപിഐ ഉപയോഗിച്ച് സിഡിഎമ്മുകളിൽ പണം നിക്ഷേപിക്കാൻ സൗകര്യമൊരുക്കാൻ നിര്‍ദ്ദേശിച്ചു,” ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തെ ആദ്യ ധനനയ പ്രസ്താവനയുടെ പ്രകാശന വേളയിലാണ് ഈ പ്രഖ്യാപനം.

ബിൽ പേയ്‌മെൻ്റുകൾ, മർച്ചൻ്റ് ഇടപാടുകൾ, മറ്റ് ഡിജിറ്റൽ പേയ്‌മെൻ്റുകൾ എന്നിവയ്‌ക്കാണ് യുപിഐ പ്രാഥമികമായി ഉപയോഗിക്കുന്നത്. ആര്‍ബിഐയുടെ പുതിയ നീക്കത്തോടെ, എടിഎം/ഡെബിറ്റ് കാർഡ് ആവശ്യമില്ലാതെ യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ പണം നിക്ഷേപിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ആര്‍ബിഐ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

Advertisment