Advertisment

റി​പ​ബ്ലി​ക് ദി​ന പ​രേ​ഡ്; കേ​ര​ള​ത്തി​ൽ​നി​ന്ന് 200 പേ​ർ​ക്ക് ക്ഷ​ണം, രാജ്യത്ത് 15,000 ത്തോ​ളം പേർ ക്ഷണിതാക്കൾ

New Update
B

​ഡ​ൽ​ഹി: 75 ആം ​റി​പ​ബ്ലി​ക് ദി​ന പ​രേ​ഡ് നേ​രി​ട്ട് കാ​ണാ​ൻ കേ​ര​ള​ത്തി​ൽ​നി​ന്ന് 200 ഓ​ളം പേ​ർ​ക്ക് ക്ഷ​ണം. 26 ന് ​ന്യൂ​ഡ​ൽ​ഹി​യി​ലെ ക​ർ​ത്ത​വ്യ​പ​ഥി​ലാ​ണ് പ​രേ​ഡ് ന​ട​ക്കു​ക.

Advertisment

 വി​വി​ധ മേ​ഘ​ല​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്കാ​ണ് പരിപാടിയി​ൽ പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

വി​വി​ധ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ, മ​ൻ കി ​ബാ​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ച വ്യ​ക്തി​ക​ൾ, വീ​ർ ഗാ​ഥ 3.0 മ​ത്സ​ര വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 15,000 ത്തോ​ളം ആ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ റി​പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ.

രാ​ജ്യ​ത്തി​ന്‍റെ കീ​ർ​ത്തി വാ​നോ​ള​മെ​ത്തി​ച്ച ഐ​എ​സ്ആ​ർ​ഒ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് പ​രേ​ഡി​ലേ​യ്ക്ക് പ്ര​ത്യേ​ക ക്ഷ​ണ​മു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ, ഉ​ത്പാ​ദക സം​ഘ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രേ​ഡ് നേ​രി​ട്ട് കാ​ണാ​ൻ ക്ഷ​ണം ല​ഭി​ച്ച​ത്.

Advertisment