Advertisment

തെ​ലു​ങ്കാ​ന​യി​ൽ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ പു​തി​യ നീ​ക്ക​വു​മാ​യി മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി; ഓരോ മ​ന്ത്രി​മാ​രും ഇ​നി ജി​ല്ലാ ര​ക്ഷാ​ധി​കാ​രി​ക​ൾ ആവും

New Update
H

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പു​തി​യ നീ​ക്ക​വു​മാ​യി മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി. ഓ​രോ മ​ന്ത്രി​മാ​ര്‍​ക്കും ജി​ല്ല​ക​ളു​ടെ ചു​മ​ത​ല ന​ല്‍​കി അ​വ​രെ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളാ​ക്കി നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്‌.

ഇ​വ​ര്‍ ജി​ല്ലാ ര​ക്ഷാ​ക​ര്‍​തൃ മ​ന്ത്രി​മാ​ര്‍ എ​ന്ന​റി​യ​പ്പെ​ടും. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ര​ക്ഷാ​ധി​കാ​രി​ക​ളാ​യി മ​ന്ത്രി​മാ​രെ നി​യ​മി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലും ക​ര്‍​ണാ​ട​ക​യി​ലും നേ​ര​ത്തെ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി മ​ന്ത്രി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

രേ​വ​ന്ത് റെ​ഡ്ഡി സ​ര്‍​ക്കാ​രി​ലെ 10 മ​ന്ത്രി​മാ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നാ​യി നി​യ​മി​ച്ച​ത്. എ​ന്‍. ഉ​ത്തം​കു​മാ​ര്‍ റെ​ഡ്ഡി, കൊ​മാ​ട്ടി റെ​ഡ്ഡി വെ​ങ്ക​ട്ട് റെ​ഡ്ഡി, ദാ​മോ​ദ​ര്‍ രാ​ജ ന​ര​സിം​ഹ, ഡു​ഡ്‌​ല ശ്രീ​ധ​ര്‍ ബാ​ബു, പൊ​ന്‍​ഗു​ല​ട്ടി ശ്രീ​വാ​സ്ത​വ, പൊ​ന്നം പ്ര​ഭാ​ക​ര്‍,ഡി. ​അ​ന​സൂ​യ , കൊ​ന്‍​ഡ സു​രേ​ഖ, നാ​ഗേ​ശ്വ​ര റാ​വു, ജു​പ്പ​ല്ലി കൃ​ഷ്ണ​റാ​വു എ​ന്നി​വ​രെ​യാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Advertisment