Advertisment

അയോധ്യ ചിത്രങ്ങളുമായി ഓയോ സി ഇ ഒ റിതേഷ് അഗർവാൾ

New Update
ritesh

ഒഡീഷ: ഓയോയുടെ സി ഇ ഒ റിതേഷ് അഗർവാൾ സോഷ്യൽ മീഡിയ പ്ലാറ്ഫോമായ എക്‌സിലൂടെ  രാമക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു. ഒഡീഷ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച യാത്ര രക്ഷേത്രത്തിൽ അവസാനിച്ചു.

Advertisment

മൈസൂർ ആസ്ഥാനമായ ശിൽപി അരുൺ യോഗിരാജ് രൂപകൽപന ചെയ്ത 51 ഇഞ്ചുള്ള വിഗ്രഹത്തിന്റെ പ്രതിഷ്ടയാണ് ചടങ്ങിന്റെ കേന്ദ്ര ബിന്ദു. താമരയിൽ ഗാംഭീര്യത്തോടെ നിലകൊള്ളുന്ന വിഗ്രഹം, കറുത്ത കല്ലിൽ കൊത്തിയെടുത്തതാണ്,ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിന് മുകളിലൂടെ ആകാശം അലങ്കരിച്ചു,  പുഷ്പ ദളങ്ങൾ താഴേക്കു വിതറുകയും ചെയ്തു. 

എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ "കവാടങ്ങൾ തുറന്നിരിക്കുന്നു! ഞങ്ങൾ ക്ഷേത്രാങ്കണത്തിനുള്ളിൽ നിൽക്കുകയാണ്, ഇവിടുത്തെ ഊർജ്ജം പകർച്ചവ്യാധിപോലെയാണ് - ഇത് ശരിക്കും ഒരു ചരിത്ര നിമിഷമാണ്!

ഭക്തർ ഒഴുകി എത്തുമ്പോൾ മന്ത്രോച്ചാരങ്ങളും പ്രാർഥനകളും കേൾക്കാം എന്ന അടിക്കുറിപ്പോടെയാണ്‌ റിതേഷ് ചിത്രങ്ങൾ പങ്കുവച്ചത്. പോസ്റ്റിൽ രാം മന്ദിർ പ്രാൺ പ്രതിഷ്ഠ" ചടങ്ങിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്.

പോസ്റ്റിനു താഴെ ആളുകൾ നിരവധി കമ്മെന്റുകളും രേഖപ്പെടുത്തി.  അഗർവാൾ  ഇപ്പോൾ ആത്മീയ യാത്രയിലാണെന്നും സൂചിപ്പിച്ചു.

Advertisment