Advertisment

മീൻ പിടിക്കുന്നതിനിടെ കാൽ കടിച്ചെടുത്ത് സ്രാവ്; കുഴഞ്ഞുവീണ യുവാവ് ആശുപത്രിയില്‍

വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്. ഇടതു മുട്ടിന് താഴോട്ടുള്ള മുക്കാൽ ഭാഗവും സ്രാവ് കടിച്ചെടുത്തു.  പിന്നീട് സ്രാവിനെ നാട്ടുകാർ കരയിലെത്തിച്ച്  കൊലപ്പെടുത്തി വലിച്ചിഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

New Update
shark

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ കടിച്ചെടുത്ത് സ്രാവിന്റെ ആക്രമണം.  വൈതർണ നദിയിലാണ് സംഭവം. കാല് മുറിഞ്ഞ് ചോരവാർന്ന് ബോധരഹിതനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment

വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്. ഇടതു മുട്ടിന് താഴോട്ടുള്ള മുക്കാൽ ഭാഗവും സ്രാവ് കടിച്ചെടുത്തു.  പിന്നീട് സ്രാവിനെ നാട്ടുകാർ കരയിലെത്തിച്ച്  കൊലപ്പെടുത്തി വലിച്ചിഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ സ്രാവുകൾ പുഴയിലുണ്ടോ എന്ന ആശങ്കയിലാണു പ്രദേശവാസികൾ. 

 

Advertisment