Advertisment

ശിവസേന നേതാവിനു നേരേ വെടിയുതിർത്ത് ബിജെപി എംഎൽഎ: ശിവസേന നേതാവിൻ്റെ ശരീരത്തിൽ നിന്നും കണ്ടെടുത്തത് നാലു ബുള്ളറ്റുകൾ

New Update
shivasenaa98989

ഡല്‍ഹി: മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിൽ ശിവസേന നേതാവിനു നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ. വെള്ളിയാഴ്ച രാത്രിയാണ് ബിജെപി എംഎൽഎ ഗണപത്  ഗെയ്‌ക്‌വാദ് ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദിനെ വെടിവെച്ചത്.

Advertisment

ദീർഘകാലമായി നിലനില് ക്കുന്ന ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടെയാണ് ആക്രമണം നടന്നത്. ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ ക്യാബിനിൽ വച്ചാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. രണ്ടു രാഷ്ട്രീയ നേതാക്കളും അവരുടെ അനുയായികളും ഈ സമയം ക്യാബിനിൽ ഉണ്ടായിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ പ്രതിയായ ബിജെപി എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദും ശിവസേന സിറ്റി അധ്യക്ഷൻ മഹേഷ് ഗെയ്‌ക്‌വാദും തമ്മിൽ ഏറെ നാളായി ഭൂമി സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെത്തുടർന്ന് അനുനയന ചർച്ചകൾക്കായി രണ്ടു നേതാക്കളും ഹിൽലൈൻ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

ചർച്ചകൾക്കിടയിൽ ഇരുകൂട്ടരും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ശിവസേന ഷിൻഡെ ഗ്രൂപ്പ് നേതാവ് മഹേഷ് ഗെയ്‌ക്‌വാദിനെതിരെ ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദ് വെടിയുതിർക്കുകയായിരുന്നു. 

വെടിവയ്പിൽ മഹേഷ് ഗെയ്‌ക്‌വാദിനും ഷിൻഡെ അനുയായിയായ രാഹുൽ പാട്ടീലിനും ഗുരുതരമായി പരിക്കേറ്റു. രാത്രി 11 മണിയോടെ ഇരുവരെയും ഉല്ലാസ്‌നഗറിലെ മീരാ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

എന്നാൽ വെടിയേറ്റ നേതാക്കളുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇരു നേതാക്കളെയും താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിലേക്ക് മാറ്റി. മഹേഷിനു നേരെ ഗണപത് ഗെയ്‌ക്‌വാദ് നാല് റൗണ്ട് വെടിവെച്ചു എന്നാണ് റിപ്പോർട്ടുകൾ. 

Advertisment