Advertisment

സിക്കിം നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി

സിക്കിം നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ബിജെപി പുറത്തുവിട്ടു. ഒമ്പതു പേരാണ് പട്ടികയിലുള്ളത്. ഇതുവരെ 23 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. 

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
bjp

ഗാങ്‌ടോക്ക്: സിക്കിം നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ബിജെപി പുറത്തുവിട്ടു. ഒമ്പതു പേരാണ് പട്ടികയിലുള്ളത്. ഇതുവരെ 23 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. 

Advertisment

ഭീം കുമാർ ശർമ്മ ഗ്യാൽഷിംഗ്-ബർന്യാക് മണ്ഡലത്തിലും, അരുണ മംഗർ നാംചി-സിംഗിതാങ് മണ്ഡലത്തിലും മത്സരിക്കും.

യോഗൻ റായി-മെല്ലി, ഫുർബ റിൻസിങ് ഷെർപ്പ-തുമിൻ ലിംഗി, പെമ്പോ ത്ഷെറിംഗ് ലെപ്ച-ഷിയാരി, ചെവാങ് ദാദുൽ ബൂട്ടിയ-മർതം റൂംടെക്ക്‌, നിരേൻ ഭണ്ഡാരി-അപ്പർ തഡോങ്‌, പെമ വാങ്യാൽ റിൻസിംഗ്-ഗാങ്‌ടോക്ക്, ഭൂപാൽ ബറൈലി-വെസ്റ്റ് പെന്‍ഡം എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍.

നേരത്തെ, 14 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. അതേസമയം, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 30 സ്ഥാനാർത്ഥികളുടെ പട്ടിക പ്രതിപക്ഷ എസ്ഡിഎഫും പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗ് പോക്ലോക്ക്-കമ്രാംഗിൽ നിന്ന് മത്സരിക്കും, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ ബർഫുങ് മണ്ഡലത്തിലേക്ക് മത്സരിക്കും.

32 സീറ്റുകളാണ് സിക്കിം നിയമസഭയിലുള്ളത്. 2019 ലെ തിരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാരി മോർച്ച 17 സീറ്റുകൾ നേടി. ബിജെപി 11 സീറ്റുകൾ നേടി. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ മാർച്ച് 27 നും സൂക്ഷ്മപരിശോധന മാർച്ച് 28 നും അവസാനിക്കും. ഏപ്രില്‍ 19നാണ് വോട്ടെടുപ്പ്.

Advertisment