Advertisment

'രാജ്യത്തെ ഒരു കോടി വീടുകളില്‍ സോളാര്‍ പാനലുകള്‍'; പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ വമ്പന്‍ പ്രഖ്യാപനവുമായി മോദി

New Update
modi

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളില്‍ കേന്ദ്രം സോളാര്‍ പാനല്‍ സ്ഥാപിക്കും. സര്‍ക്കാരിന്റെ 'പ്രധാനമന്ത്രി സൂര്യോദയ യോജന'യുടെ ഭാഗമായാണ് പദ്ധതി. അടുത്തിടെ ഇത് സംബന്ധിച്ച ഒരു യോഗത്തില്‍ മോദി അധ്യക്ഷത വഹിച്ചിരുന്നു. വീടുകളില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സോളാര്‍ പാനലുകള്‍ അവലോകനം ചെയ്യുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്സില്‍ പങ്കിട്ടിരുന്നു.

'ലോകത്തിലെ എല്ലാ ഭക്തജനങ്ങളും എപ്പോഴും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്ന് ഊര്‍ജം നേടുന്നു. ഇന്ന്, അയോധ്യയിലെ അഭിഷേകത്തിന്റെ ശുഭകരമായ അവസരത്തില്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ സോളാര്‍ മേല്‍ക്കൂര സംവിധാനം വേണമെന്ന എന്റെ പ്രമേയം കൂടുതല്‍ ശക്തിപ്പെട്ടു.' പ്രധാനമന്ത്രി മോദി പറഞ്ഞു. 

'ഒരു കോടി വീടുകളില്‍ സോളാര്‍ റൂഫ്ടോപ്പ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സര്‍ക്കാര്‍ 'പ്രധാനമന്ത്രി സൂര്യോദയ യോജന' ആരംഭിക്കുമെന്നതാണ് അയോധ്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാന്‍ എടുത്ത ആദ്യ തീരുമാനം. ഈ നടപടി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്ക്കുക മാത്രമല്ല, ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Advertisment