Advertisment

'നുണകളുടെയും വിദ്വേഷത്തിൻ്റെയും വക്താക്കളെ നിരസിക്കുക; സമാധാനവും ഐക്യവും ഉള്ള രാജ്യം കെട്ടിപ്പടുക്കാം': വോട്ടര്‍മാരോട് സോണിയാ ഗാന്ധി

കോണ്‍ഗ്രസ് 'എക്‌സി'ല്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സോണിയ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ കോൺഗ്രസും ഇന്ത്യാ മുന്നണിയും പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
sonia gandhi hospital

ന്യൂഡല്‍ഹി: നുണകളുടെയും വിദ്വേഷത്തിൻ്റെയും വക്താക്കളെ നിരസിക്കണമെന്ന് വോട്ടര്‍മാരോട്‌ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ. എല്ലാവർക്കും ശോഭനവും തുല്യവുമായ ഭാവിക്കായി കോൺഗ്രസിന് വോട്ട് ചെചെയ്യണമെന്നും സോണിയ അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് 'എക്‌സി'ല്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സോണിയ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത്.

Advertisment

“നുണകളുടെയും വിദ്വേഷത്തിൻ്റെയും വക്താക്കളെ നിരസിക്കുക, എല്ലാവർക്കും ശോഭനവും തുല്യവുമായ ഭാവിക്കായി കോൺഗ്രസിന് വോട്ട് ചെയ്യുക. കൈപ്പത്തി ചിഹ്നം അമർത്തുക, നമുക്ക് ഒരുമിച്ച് എല്ലാവർക്കും സമാധാനവും ഐക്യവും ഉള്ള ശക്തമായ, കൂടുതൽ ഐക്യമുള്ള ഇന്ത്യ കെട്ടിപ്പടുക്കാം'', സോണിയ പറഞ്ഞു.

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ കോൺഗ്രസും ഇന്ത്യാ മുന്നണിയും പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിവരോടുള്ള വിവേചനം ബിജെപി സർക്കാരിന് കീഴിൽ അഭൂതപൂർവമായ തലത്തിൽ എത്തിയതായി അവർ ആരോപിച്ചു.

Advertisment