Advertisment

റെയിൽവെ ട്രാക്കിൽ നിന്ന് ഇൻസ്റ്റാഗ്രാം റീൽ; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയ്ക്ക് മുകളിലൂടെ ട്രെയിൻ പാഞ്ഞ് കയറി

സുഹൃത്തിനൊപ്പം റീൽ ചിത്രീകരിക്കുന്നതിനിടെയാണ് വൈശാലി എന്ന പെൺകുട്ടി ട്രെയിൻ തട്ടി വീഴുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വൈശാലിയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. 

New Update
train halff.jpg

ഡൽഹി: ഉത്തരാഖണ്ഡിലെ റൂർക്കിയിൽ റെയിൽവേ ട്രാക്കിന് സമീപം മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ 20 വയസ്സുള്ള വിദ്യാർത്ഥിനി ട്രെയിനിടിച്ച് മരിച്ചു. റൂർക്കിയിലെ ശിവപുരം മേഖലയിലാണ് സംഭവം.

Advertisment

സുഹൃത്തിനൊപ്പം റീൽ ചിത്രീകരിക്കുന്നതിനിടെയാണ് വൈശാലി എന്ന പെൺകുട്ടി ട്രെയിൻ തട്ടി വീഴുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വൈശാലിയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. 

റൂർക്കി കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ വൈശാലി ഹരിദ്വാറിലെ ഹരിപൂർ ടോംഗിയ ഗ്രാമത്തിൽ അമ്മാവനൊപ്പമാണ് താമസിക്കുന്നത്.

മെയ് രണ്ടിന് റെയിൽവെ ട്രാക്കിന് സമീപം ഒരു റീൽ ചിത്രീകരിക്കുകയായിരുന്ന വൈശാലിയുടെ മുകളിലൂടെ ബാർമർ എക്‌സ്പ്രസ് പാഞ്ഞുകയറുകയായിരുന്നു. വൈശാലി സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും പോലീസ് പറയുന്നു.

"സംഭവം നടക്കുമ്പോൾ പെൺകുട്ടിയും അവളുടെ സുഹൃത്തും റെയിൽവേ ട്രാക്കിന് സമീപം ഒരു റീൽ ചിത്രീകരിക്കുകയായിരുന്നു. പെൺകുട്ടികളുടെ ബന്ധുക്കളെ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു," ഗംഗനഹറിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോവിന്ദ് റാം പറഞ്ഞു. 

സംഭവത്തിന് ശേഷം അപകടകരമായ രീതിയിൽ റീലുകൾ ചിത്രീകരിക്കരുതെന്ന് ഹരിദ്വാർ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം, സമാനമായ സംഭവത്തിൽ, ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഒരു കോളേജിൽ സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ 20 കാരനായ ഒരാൾ വീണു മരിച്ചിരുന്നു. 

Advertisment