Advertisment

എൻഫോഴ്സ്മെന്റ് ഡ‍യറക്ടറേറ്റിനെതിരെ ഒന്നിച്ച് പോരാടും; തന്റെ ഭർത്താവ് ഒരു ദേശ സ്നേഹിയാണെന്ന് കെജ്‍രിവാളിന്റെ ഭാര്യ സുനിത കെജ്‍രിവാൾ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
sunitha Untitled09a.jpg

ഡല്‍ഹി: തന്റെ ഭർത്താവ് ഒരു ദേശസ്നേഹിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഭാര്യ സുനിത കെജ്‍രിവാൾ. എൻഫോഴ്സ്മെന്റ് ഡ‍യറക്ടറേറ്റിനെതിരെ ഒന്നിച്ച് പോരാടും.

കെജ്‍രിവാളിന് അനുഗ്രഹവും പ്രാർത്ഥനയും പങ്കുവയ്ക്കാൻ വാട്സാപ്പ് പ്രചാരണവുമായി ആം ആദ്മി പാർട്ടി രം​ഗത്തെത്തി. കെജ്‍രിവാൾ കോ ആശീർവാദ് എന്ന പേരിലാണ് ക്യാംപെയിൻ നടത്തുക.

8297324624 എന്ന വാട്സാപ്പ് നമ്പർ വഴി കെജ്‍രിവാളിനുള്ള സന്ദേശം ജനങ്ങൾക്ക് പങ്കുവയ്ക്കാം. അരവിന്ദ് കെജ്‍രിവാൾ യഥാർഥ രാജ്യസ്നേഹിയെന്നും സുനിത പറഞ്ഞു.

Advertisment