Advertisment

വില്ലനായത് അമിത അളവിലുള്ള 'സാക്കറിന്‍' ! ജന്മദിനാഘോഷത്തിന് വാങ്ങിയ കേക്ക് കഴിഞ്ഞ 10 വയസുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

തുടര്‍ന്ന് കേക്കിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കേക്കില്‍ അമിതമായ അളവില്‍ സാക്കറിന്‍ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ വിജയ് ജിൻഡാൽ പറഞ്ഞു. 

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
manvi patiala

പട്യാല: പഞ്ചാബില്‍ 10 വയസുള്ള പെണ്‍കുട്ടി കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം മൂലം മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേക്കില്‍ അമിതമായ അളവില്‍ കൃത്രിമ മധുരം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. 

Advertisment

ജന്മദിനാഘോഷത്തിന്റെ ഭാഗമായി വാങ്ങിയ കേക്ക് കഴിച്ചാണ് മാന്‍വി എന്ന പെണ്‍കുട്ടി മരിച്ചത്.  മാർച്ച് 24 നായിരുന്നു സംഭവം. പട്യാലയിലെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈനിൽ ഓർഡർ ചെയ്ത ചോക്ലേറ്റ് കേക്കാണ് വില്ലനായത്. കേക്ക് കഴിച്ച കുടുംബാംഗങ്ങള്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

തുടര്‍ന്ന് കേക്കിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കേക്കില്‍ അമിതമായ അളവില്‍ സാക്കറിന്‍ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ വിജയ് ജിൻഡാൽ പറഞ്ഞു. 

ഉയര്‍ന്ന അളവിലുള്ള സാക്കറിന്‍ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അതിവേഗം ഉയരാൻ ഇടയാക്കും. ബേക്കറിക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും പിഴ ചുമത്തിയേക്കുമെന്നും അധികൃതർ പറഞ്ഞു. ബേക്കറി ഉടമയ്‌ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

 

Advertisment