ഭുവനേശ്വർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ സ്ലീപ്പർ കോച്ചിൽ മിഡിൽ ബർത്ത് ഉയർത്തി നിർത്തുന്ന ചങ്ങല കാണ്മാനില്ല. തപസ്വിനി എക്സ്പ്രസ് ട്രെയിനിന്റെ എസ് ആറ് സ്ലീപ്പർ കോച്ചിലാണ് സംഭവം.
യാത്രക്കാർ രാത്രി ഉറങ്ങുന്നതിനായി ബർത്തുകൾ നിവർത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. എല്ലാ സീറ്റുകളുടെയും ചങ്ങലകൾ അപ്രത്യക്ഷമായിരുന്നു. തുടർന്ന് യാത്രക്കാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ശേഷം ട്രെയിൻ ഭുവനേശ്വർ സ്റ്റേഷനിലെത്തിയപ്പോൾ ഒരു അധിക കോച്ച് ട്രെയിനിനോട് കൂട്ടിച്ചേർത്ത് യാത്ര തുടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ചങ്ങലകൾ നഷ്ടമായതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് റെയിൽവേ പോലീസ് അറിയിച്ചു.