Advertisment

സഹോദരിക്ക് സ്വര്‍ണ്ണ മോതിരവും ടെലിവിഷനും വിവാഹസമ്മാനമായി നല്‍കാന്‍ തീരുമാനിച്ച് യുവാവ്; പ്രകോപിതയായ ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ തല്ലിക്കൊന്നു

ഏപ്രിൽ 26 ന് വിവാഹം നിശ്ചയിച്ചിരുന്ന സഹോദരിക്ക് ഒരു സ്വർണ്ണ മോതിരവും ടെലിവിഷനും സമ്മാനമായി നൽകാനാണ് ചന്ദ്രപ്രകാശ് ആഗ്രഹിച്ചത്.  ചന്ദ്രപ്രകാശിൻ്റെ ഭാര്യ ചാബിക്ക് ഇത് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കമായി.

New Update
Chandra Prakash Mishra

ലഖ്‌നൗ: സഹോദരിയുടെ വിവാഹത്തിന് സ്വർണ്ണമോതിരവും ടെലിവിഷനും സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചതിന്  യുവാവിനെ ഭാര്യയും ബന്ധുക്കളും തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ബരാബങ്കിക്ക് സമീപമാണ് സംഭവം നടന്നത്. ചന്ദ്രപ്രകാശ് മിശ്ര (35) എന്നയാളെയാണ് ഭാര്യയുടെ വീട്ടുകാർ തല്ലിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു.

ഏപ്രിൽ 26 ന് വിവാഹം നിശ്ചയിച്ചിരുന്ന സഹോദരിക്ക് ഒരു സ്വർണ്ണ മോതിരവും ടെലിവിഷനും സമ്മാനമായി നൽകാനാണ് ചന്ദ്രപ്രകാശ് ആഗ്രഹിച്ചത്.  ചന്ദ്രപ്രകാശിൻ്റെ ഭാര്യ ചാബിക്ക് ഇത് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കമായി.

തുടര്‍ന്ന് തന്റെ സഹോദരങ്ങളെ ചാബി വിളിച്ചുവരുത്തി ചന്ദ്രപ്രകാശിനെ മര്‍ദ്ദിക്കുകയായിരുന്നു. ഒരു മണിക്കൂറോളമാണ് യുവാവിനെ ഇവര്‍ വടി കൊണ്ട് തല്ലിയത്.  പരിക്കേറ്റ ഇയാളെ വീട്ടുകാര് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ചാബിയും സഹോദരന്മാരും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും കേസെടുത്തതായും പൊലീസ് അറിയിച്ചു.

Advertisment