Advertisment

ബംഗളൂരു-ഹൈദരാബാദ് വന്ദേഭാരത് ഈ മാസം മുതൽ; പരീക്ഷണ ഓട്ടം തുടങ്ങി]

സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത് വ​ന്ദേ​ഭാ​ര​ത് ആ​ണി​ത്. ചെ​ന്നൈ-​ബം​ഗ​ളൂ​രു-​മൈ​സൂ​രു, ബം​ഗ​ളൂ​രു-​ഹു​ബ്ബ​ള്ളി വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്കു​ശേ​ഷം വ​രു​ന്ന മൂ​ന്നാ​മ​ത് ട്രെ​യി​ൻ ആ​ണി​ത്.

author-image
admin
New Update
vande bharat up

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഈ​മാ​സം മു​ത​ൽ ഓ​ടി​തു​ട​ങ്ങി​യേ​ക്കും. സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത് വ​ന്ദേ​ഭാ​ര​ത് ആ​ണി​ത്. ചെ​ന്നൈ-​ബം​ഗ​ളൂ​രു-​മൈ​സൂ​രു, ബം​ഗ​ളൂ​രു-​ഹു​ബ്ബ​ള്ളി വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്കു​ശേ​ഷം വ​രു​ന്ന മൂ​ന്നാ​മ​ത് ട്രെ​യി​ൻ ആ​ണി​ത്.

Advertisment

ബം​ഗ​ളൂ​രു​വി​ലെ യ​ശ്വ​ന്ത്പു​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദി​ലെ ക​ച്ചി​ഗു​ഡ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​താ​ണി​ത്. ഈ ​ട്രെ​യി​ൻ ര​ണ്ട് ഐ.​ടി ന​ഗ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള യാ​ത്രാ​സ​മ​യം ഏ​റെ കു​റ​ക്കും. ട്രെ​യി​നി​ന്റെ പ​രീ​ക്ഷ​ണ ഓ​ട്ടം ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ട്രെ​യി​ൻ ഈ ​മാ​സം ഓ​ടി​ത്തു​ട​ങ്ങു​മെ​ന്ന് സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന ദി​വ​സം, ടി​ക്ക​റ്റ് നി​ര​ക്ക്, സ്റ്റോ​പ്പു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ വ​ന്നി​ട്ടി​ല്ല. സ്ഥി​ര​മാ​യി ബം​ഗ​ളൂ​രു​വി​നും ഹൈ​ദ​രാ​ബാ​ദി​നും ഇ​ട​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ബി​സി​ന​സു​കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ഐ.​ടി മേ​ഖ​ല​യി​ലു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കൊ​ക്കെ ഈ ​ട്രെ​യി​ൻ ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​കും. ക​ഴി​ഞ്ഞ ജൂ​ൺ 27നാ​ണ് ബം​ഗ​ളൂ​രു-​ഹു​ബ്ബ​ള്ളി- ധാ​ർ​വാ​ർ​ഡ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങി​യ​ത്.

ചൊ​വ്വാ​ഴ്ച​യൊ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​തി​​ന്റെ സ​ർ​വി​സ്. സം​സ്ഥാ​ന​​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ധാ​ർ​വാ​ർ​ഡ്, ഹു​ബ്ബ​ള്ളി, ദാ​വ​ൻ​ഗ​രെ എ​ന്നി​വ​യെ ബം​ഗ​ളൂ​രു​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​ട്രെ​യി​ൻ യാ​ത്രാ​സ​മ​യം ഏ​ഴു മ​ണി​ക്കൂ​റാ​ക്കി​യാ​ണ് കു​റ​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് ഒ​മ്പ​തു​മ​ണി​ക്കൂ​ർ വേ​ണം. ക​ഴി​ഞ്ഞ വ​ർ​ഷം നം​വ​ബ​റി​ലാ​ണ് ചെ​ന്നൈ-​ബം​ഗ​ളൂ​രു-​മൈ​സൂ​രു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ​മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ വ​ന്ദേ​ഭാ​ര​ത് ആ​ണി​ത്.

vande bharath
Advertisment