Advertisment

മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുന്നു; ഇവരാണ് കേരളത്തിൽ കേക്കുമായി ആളെ കാണാൻ നടക്കുന്നത്; ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്ന് വി ഡി സതീശൻ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
vd satheesan press meet tvm

ഇംഫാല്‍: ഈസ്റ്റര്‍ ഞായറാഴ്ചയായ മാര്‍ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിനെതിരെ വി ഡി സതീശൻ.

Advertisment

ഞെട്ടിക്കുന്ന നടപടിയാണെന്നും മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇവരാണ് കേരളത്തിൽ കേക്കുമായി ആളെ കാണാൻ നടക്കുന്നത്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും അദ്ദേഹം ആരോപിച്ചു.

മാര്‍ച്ച് 30, 31 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഉത്തരവിറക്കിയത്.

ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനങ്ങളായതിനാല്‍ സര്‍ക്കാര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി പൂര്‍ത്തികരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Advertisment