Advertisment

കൃത്യനിര്‍വഹണം തടസപ്പെടുത്തി; അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിഭാവ് കുമാറിനെ പുറത്താക്കിയതായി വിജിലന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. കുമാറിനെതിരെയുളള കേസുകളും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലെ ലംഘനവും വിശദമായി പരിശോധിച്ച ശേഷമാണ് നടപടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Arvind Kejriwal Arrest latest Update

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന 2007ലെ ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടിയാണ് വിഭവ് കുമാറിനെതിരെയുള്ള വിജിലന്‍സ് നടപടി.

ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. വിജിലന്‍സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിഭാവ് കുമാറിനെ പുറത്താക്കിയതായി വിജിലന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. കുമാറിനെതിരെയുളള കേസുകളും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലെ ലംഘനവും വിശദമായി പരിശോധിച്ച ശേഷമാണ് നടപടിയെന്ന് വിജിലന്‍സ് വകുപ്പ് പറഞ്ഞു.

Advertisment