Advertisment

'ഞങ്ങൾക്ക് ഒരു ദൈവാനുഗ്രഹവും വേണ്ട, ക്ഷേത്രങ്ങളില്‍ പോകാറേയില്ല ! പോകേണ്ടത് സ്കൂളിലേക്കാണ്, അവിടെ അറിവ് ലഭിക്കും; ബഹുമാനിക്കേണ്ടത് മാതാപിതാക്കളെയും ഗുരുക്കന്മാരെയും';13കാരന്റെ വീഡിയോ വീണ്ടും വൈറലാവുന്നു

New Update
H

ഡൽഹി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആവുകയാണ് ഒരു പതിമൂന്നുകാരന്റെ പഴയ വീഡിയോ. 

Advertisment

ക്ഷേത്രങ്ങളെക്കാള്‍ പ്രധാനം സ്‌കൂളുകളാണെന്നാണ് കുട്ടി വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ എപ്പോഴാണ് ആദ്യമായി പുറത്തുവന്നതെന്ന് വ്യക്തമല്ല. ദൈവത്തെ ആരാധിക്കുന്നവര്‍ക്ക് നല്ല ജീവിതം ലഭിക്കുമെന്ന് വീഡിയോയില്‍ റിപ്പോര്‍ട്ടര്‍ പറയുമ്പോള്‍ മാതാപിതാക്കളെയും ഗുരുക്കന്മാരെയുമാണ് ബഹുമാനിക്കേണ്ടതെന്നാണ് ഈ കുട്ടി മറുപടി നല്‍കുന്നത്.

തങ്ങള്‍ക്ക് ദൈവാനുഗ്രഹം വേണ്ടെന്നും ക്ഷേത്രങ്ങളെക്കാള്‍ വിദ്യാലയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഈ കുട്ടി പറയുന്നുണ്ട്.

താന്‍ സ്മാര്‍ട്ടായിരിക്കുന്നത് സ്‌കൂളില്‍ പോകുന്നതു കൊണ്ടാണെന്നും കുട്ടി റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി പറയുന്നുണ്ട്.

മാത്രമല്ല താന്‍ ക്ഷേത്രങ്ങളില്‍ പോകാറില്ലെന്നും ആ സമയങ്ങള്‍ പാഴാക്കുന്നതിലും സ്‌കൂളില്‍ പോയി പുതുതായി എന്തെങ്കിലും മനസിലാക്കുന്നതാണ് നല്ലതെന്നും കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്.

https://twitter.com/_ambedkarite/status/1749326949233909766?t=0JUkzjKgvYwg3d4zuJCPZA&s=19

Advertisment