Advertisment

അനുവദനീയമായ അളവിലധികം കീടനാശിനിയുടെ സാന്നിധ്യം; ഇന്ത്യയില്‍നിന്നുള്ള ഫിഷ് കറി മസാല തിരിച്ചുവിളിച്ച് സിംഗപ്പൂര്‍

എവറസ്റ്റ് കമ്പനിയുടെ മസാലയിലാണ് അമിത അളവില്‍ എഥിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയത്.

New Update
435353

അനുവദനീയമായ അളവിലധികം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഫിഷ് കറി മസാല തിരിച്ചുവിളിച്ച് സിംഗപ്പൂര്‍.എവറസ്റ്റ് കമ്പനിയുടെ മസാലയിലാണ് അമിത അളവില്‍ എഥിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയത്.

Advertisment

ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ ഇറക്കുമതിക്കാരായ എസ്.പി മുത്തയ്യ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിനോട് സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി (എസ്.എഫ്.എ) വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. എഥിലീന്‍ ഒക്‌സൈഡ് ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് എസ്.എഫ്.എ. വ്യക്തമാക്കി. സൂക്ഷ്മജീവികളുടെ ആക്രമണം തടയാന്‍ വേണ്ടിയാണ് ഈ കീടനാശിനി ഉപയോഗിക്കാറുള്ളത്.

സിംഗപ്പൂരിലെ ഭക്ഷ്യ നിയന്ത്രണങ്ങള്‍ പ്രകാരം, സുഗന്ധവ്യഞ്ജനങ്ങള്‍ അണുവിമുക്തമാക്കാന്‍ മാത്രമാണ് എഥിലീന്‍ ഓക്‌സൈഡ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. എഥിലീന്‍ ഓക്‌സൈഡ് കലര്‍ന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. 

ഈ ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കള്‍ അത് ഉപയോഗിക്കരുതെന്ന് ഏജന്‍സി നിര്‍ദേശിച്ചു. എന്നാല്‍, വാര്‍ത്തയില്‍ ഇതുവരെ എവറസ്റ്റ് കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

 

Advertisment