Advertisment

ആക്രമിക്കുന്ന സംഭവങ്ങള്‍ പെരുകുന്നു;  എക്‌സ്എല്‍ ബുള്ളി നായ്ക്കള്‍ക്ക് ബ്രിട്ടനില്‍ വിലക്ക്

ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഈ ഇനത്തില്‍പ്പെട്ട 10,000 നായകളുണ്ടെന്നാണ് കണക്ക്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
677777

ലണ്ടന്‍: ഉടമകള്‍ ഉള്‍പ്പെടെയുള്ളവരെ മൃഗീയമായി ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെ എക്‌സ്എല്‍ ബുള്ളി നായ്ക്കള്‍ക്ക് ബ്രിട്ടനില്‍ വിലക്ക്.

Advertisment

ഈ ഇനത്തില്‍പ്പെട്ട നായകളെ ഉപേക്ഷിക്കല്‍, കൈമാറല്‍, ബ്രീഡ് ചെയ്യല്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്. ഡിസംബര്‍ 31 മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങുന്നതിന്റെ ഭാഗമായി എക്‌സ്എല്‍ ബുള്ളി നായകളുടെ ഉടമകള്‍ ചേര്‍ന്ന് ഇവയുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചിരുന്നു. 

ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഈ ഇനത്തില്‍പ്പെട്ട 10,000 നായകളുണ്ടെന്നാണ് കണക്ക്. നിലവിലുള്ള എക്‌സ്എല്‍ ബുള്ളി ബ്രീഡ് നായകളെ മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കാന്‍ ഇനി അനുവാദമുണ്ടാകില്ല. കൂടാതെ ജനുവരി അവസാനത്തോടെ ഇവയ്ക്ക് നിയമപരമായ റജിസ്‌ട്രേഷന്‍ ആവശ്യമാണ്.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 43 പൊലീസ് സേനാ മേഖലകളില്‍ 27 എണ്ണത്തില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2022 ല്‍ 15,350 എക്‌സ്എല്‍ ബുള്ളി നായ്ക്കളുടെ അക്രമങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയുണ്ടായിട്ടുണ്ട്.

Advertisment