Advertisment

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു; അന്ത്യം വാഹനാപകടത്തില്‍  പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകനും അധ്യക്ഷനുമാണ്. 

New Update
644666644

വാഷിങ്ടണ്‍: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍ (കെ.പി. യോഹന്നാന്‍ 74)  മൊത്രാപ്പൊലീത്ത അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് അമേരിക്കയിലെ ഡാലസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകനും അധ്യക്ഷനുമാണ്. 

അമേരിക്കയിലെ ടെക്‌സസില്‍വച്ച് പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.

Advertisment