Advertisment

വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഹൈസ്‌ക്കൂള്‍ അധ്യാപിക പിടിയില്‍

യു.എസിലെ ലൂസിയാന സ്വദേശിയായ അലെക്സാ വിംഗര്‍ട്ടറി(35)നെയാണ് അറസ്റ്റ് ചെയ്തത്.

New Update
3536

ലൂസിയാന: വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപിക പിടിയില്‍. യു.എസിലെ ലൂസിയാന സ്വദേശിയായ അലെക്സാ വിംഗര്‍ട്ടറി(35)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

സെന്റ് താമനി പാരിഷ് സ്‌കൂളിലെ അധ്യാപികയായ യുവതി വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നെന്ന പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സ്ലൈഡല്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അലെക്സ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സ്വകാര്യ ബാറിലെത്തി മദ്യം വാങ്ങിയതായും കണ്ടെത്തി. 

ആണ്‍കുട്ടികള്‍ക്ക് യുവതി തന്റെ നഗ്നചിത്രങ്ങള്‍ നിരന്തരമായി അയച്ചുക്കൊടുത്തതായും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ബലം പ്രയോഗിച്ച് അലെക്സ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ മൊഴി ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. 

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ അധികൃതരും രംഗത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment