Advertisment

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ  വിദ്യാര്‍ത്ഥി മരിച്ചനിലയില്‍

വിദ്യാര്‍ത്ഥിയായ ശ്രേയസ് റെഡ്ഡി ബെനിഗെരി(19)യെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

New Update
35566633

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടുമൊരു ഇന്ത്യന്‍ വംശജനായ ഒഹിയോയിലെ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥിയായ ശ്രേയസ് റെഡ്ഡി ബെനിഗെരി(19)യെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

മരണത്തില്‍ ദുരൂഹതയില്ലെന്നും കൂടുതല്‍ അന്വേഷണം ആരംഭിച്ചെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മാതാപിതാക്കള്‍ ഹൈദരാബാദിലാണ് താമസമെങ്കിലും ശ്രേയസിന്റേത് അമേരിക്കന്‍ പാസ്പ്പോര്‍ട്ടാണ്. 

അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പഴുതടച്ച അന്വേഷണം ഉറപ്പുവരുത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. യു.എസില്‍ ഈ വര്‍ഷംതന്നെ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണമാണ് ശ്രേയസിന്റേത്.

 

Advertisment