Advertisment

അല്‍ ജസീറ അടച്ചുപൂട്ടും: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു

New Update
jhgyuijk
ടെല്‍ അവിവ്: അല്‍ ജസീറ ന്യൂസ് ചാനലിന്റെ ഇസ്രയേലിലെ ഓഫിസുകള്‍ അടച്ചുപൂട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലാണ് അല്‍~ജസീറ.



ഹമാസിനെ സഹായിക്കുന്നു എന്നാരോപിച്ചാണ് ചാനലിനെതിരായ സര്‍ക്കാര്‍ നടപടി. ഹമാസിന്റ ദൂതര്‍ക്ക് ഇസ്രയേലില്‍ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ മന്ത്രി സ്ളോമോ കാര്‍ഹിയും പ്രഖ്യാപിച്ചു. അല്‍ ജസീറ ഉടന്‍തന്നെ പൂട്ടി ഉപകരണങ്ങള്‍ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചു.



ലോകം മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ചതിന് തൊട്ടുപിന്നാലെ അഭിപ്രായ സ്വാതന്ത്ര്യം എന്ന അടിസ്ഥാനതത്വത്തെ ഹനിച്ചുകൊണ്ട് അല്‍ ജസീറയുടെ ഓഫീസിന് ഇസ്രയേല്‍ പൂട്ടിയിരിക്കുകയാണെന്ന് അല്‍ ജസീറ അധികൃതര്‍ പ്രതികരിച്ചു. ഇസ്രയേല്‍ സര്‍ക്കാരിന്റെ ഈ കുറ്റകരമായ നീക്കത്തെ അപലപിക്കുന്നുവെന്നും അല്‍ ജസീറ എക്സില്‍ കുറിച്ചു. 140~ലധികം പലസ്തീന്‍ മാധ്യപ്രവര്‍ത്തകര്‍ക്ക് ഗാസയിലെ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായെന്നും മാധ്യപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്നത് കുറ്റകരമാണെന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു.
benjamin Netanyahu
Advertisment