Advertisment

ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; തീരുമാനവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; വിലക്ക് രാജ്യസുരക്ഷക്ക്​ ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രി​ക്ക് അധികാരം നൽകുന്ന പുതിയ നിയമം അനുസരിച്ച്

New Update
aljazeera channel1.jpg

ഖത്തർ ആസ്ഥാനമായ പ്രവർത്തിക്കുന്ന അൽജസീറ ചാനലിന്റെ ഇസ്രായേലിലെ പ്രാദേശിക ബ്യൂറോ അടച്ചുപൂട്ടാൻ തീരുമാനവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. രാജ്യസുരക്ഷക്ക്​ ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രി​ക്ക് അധികാരം നൽകുന്ന പുതിയ നിയമം അനുസരിച്ചാണ് വിലക്ക്.വിദേശ ചാനലുകൾക്ക്​ വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ്​ പാസാക്കിയിരുന്നു.

Advertisment

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിൽ ചാനലിന് വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിൽ വോട്ടെടുപ്പ് നടന്നു. ഇസ്രായേലിലെ അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

നെതന്യാഹു സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ‘ഇസ്രായേലിൽ അൽജസീറ ചാനലിന്റെ പ്രവർത്തനം വിലക്കാൻ എന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകകണ്ഠമായി തീരുമാനിച്ചു’ എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചു.വിലക്ക് എപ്പോൾ പ്രാബല്യത്തിൽ വരും എന്നോ താൽക്കാലിക വിലക്കാണോ എന്നുള്ള വിശദാംശങ്ങൾ പുറത്തുവിട്ടില്ല.

ഗാസയിലെ ഇസ്രയേലിന്റെ നടപടികളെ പറ്റിയുള്ള വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ചാണ് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നെതന്യാഹു തീരുമാനിച്ചത്.ഗാസയിലെ യുദ്ധത്തിനിടെ, ചാനലിന്റെ നിരവധി പത്രപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Advertisment