Advertisment

ഉഷ്ണതരംഗം; ആങ് സാന്‍ സൂചിയെ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേയ്ക്ക് മാറ്റി

കഠിനമായ ചൂടിനെ അതിജീവിക്കാന്‍ കഴിയാത്തതിനാല്‍ പ്രായമായവരെയും അവശരായവരേയും ജയിലില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സൂചിക്കൊപ്പം 72 കാരനായ മുന്‍ പ്രസിഡന്റ് വിന്‍മൈന്റിനേയും മാറ്റിയിട്ടുണ്ട്.

New Update
aung-san-suu-kyi

ബാങ്കോക്ക്: ജയിലില്‍ കഴിയുന്ന ജനകീയ നേതാവ് ആങ് സാന്‍ സൂചിയെ ഉഷ്ണതരംഗത്തെത്തുടര്‍ന്നു വീട്ടുതടങ്കലിലേയ്ക്ക് മാറ്റിയതായി മ്യാന്‍മര്‍ സൈനിക സര്‍ക്കാര്‍.

Advertisment

കഠിനമായ ചൂടിനെ അതിജീവിക്കാന്‍ കഴിയാത്തതിനാല്‍ പ്രായമായവരെയും അവശരായവരേയും ജയിലില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സൂചിക്കൊപ്പം 72 കാരനായ മുന്‍ പ്രസിഡന്റ് വിന്‍മൈന്റിനേയും മാറ്റിയിട്ടുണ്ട്.

ജനറല്‍ സോ മിന്‍ ടുണ്‍ ചൊവ്വാഴ്ച വിദേശ മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതിയുള്‍പ്പെടെ വിവിധ ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ തലസ്ഥാനമായ നയ്പിറ്റാവില്‍ 27 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് 78 കാരിയായ സൂചി.

Advertisment