ലണ്ടൻ: ടൈറ്റാനിക് സിനിമയിലൂടെ ജനപ്രിയനായ പ്രമുഖ ഹോളിവുഡ് താരം ബെർണാഡ് ഹിൽ (79) അന്തരിച്ചു. സൂപ്പര്‍ഹിറ്റുകളായ ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദി റിങ്‌സ് എന്നിവയിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധേയനായത്.
1997ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കില്‍ ക്യാപ്റ്റന്‍ എഡ്വേഡ് സ്മിത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ലോര്‍ഡ് ഓഫ് ദി റിങ്‌സില്‍ കിങ് തിയോഡെന്റെ വേഷത്തിലൂടെ ആരാധകരുടെ മനം കവര്‍ന്നു.