Advertisment

കാനഡയിൽ രാജ്യാന്തര വിദ്യാർഥികളുടെ വർക്ക് പെർമിറ്റിനുള്ള മാനദണ്ഡം പുതുക്കി

New Update
canada

കാനഡ: രാജ്യാന്തര വിദ്യാർഥികൾക്ക് കാനഡയിൽ വർക്ക് പെർമിറ്റിന് പുതുക്കിയ മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത നടപ്പിലാക്കുമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. ഈ മാനദണ്ഡങ്ങൾ, നേരത്തെ നിശ്ചയിച്ച തീയതിക്ക് മുൻപ് തന്നെ നടപ്പിൽ വരും. രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട ഭവനക്ഷാമം പരിഹരിക്കുന്നതിനാണ് പുതിയ മാറ്റം.

പുതിയ തീരുമാനം ഈ വർഷം സെപ്‌റ്റംബർ ഒന്നിന് നടപ്പാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ മാനാദണ്ഡങ്ങൾ​ മേയ് 15 മുതൽ നടപ്പിലാക്കുമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. പൊതു-സ്വകാര്യ കരിക്കുലം ലൈസൻസിങ് ക്രമീകരണത്തിലൂടെ വിതരണം ചെയ്യുന്ന കോളേജ് പ്രോഗ്രാമുകളിൽ നിന്നുള്ള ബിരുദധാരികൾ, പുതുക്കിയ നിയമങ്ങൾ പ്രകാരം വർക്ക് പെർമിറ്റിന് യോഗ്യത നേടില്ല. 

അതായത്, ഈ വർഷം മേയ് 15നോ അതിനുശേഷമോ അത്തരം പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർഥികൾക്ക് അവരുടെ പഠനം പൂർത്തിയാകുമ്പോൾ വർക്ക് പെർമിറ്റിന് അർഹതയുണ്ടാകില്ല . തൊഴിലുടമയുടെ അംഗീകൃത ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്‍റിന്‍റെ പിന്തുണയുള്ള വർക്ക് പെർമിറ്റിന് വിദ്യാർഥികൾക്ക് തുടർന്നും അപേക്ഷിക്കാം. കാനഡയിൽ തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന തൊഴിലുകളിൽ വിദ്യാർഥികൾ ജോലി നേടാൻ അവസരമുണ്ടാകും.

Advertisment