Advertisment

കാനഡയിലെ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഇടപെടുന്നുവെന്ന ആരോപണം അന്വേഷിക്കും; നിർദേശം മുന്നോട്ട് വച്ചത് ചൈനക്കെതിരായ ആരോപണം അന്വേഷിച്ച സംഘം

New Update
india_bangladesh_warns_canada_in_UN

ഓട്ടവ: കാനഡയിലെ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഇടപെടുന്നുവെന്ന ആരോപണം അന്വേഷിക്കും.

കാനഡയിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ചൈന ശ്രമിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചന്വേഷിക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ സെപ്തംബറിൽ നിയമിച്ച സ്വതന്ത്ര കമ്മീഷനാണ് അന്വേഷണനിർദേശം മുന്നോട്ടു വച്ചത്. മെയ് മാസത്തിൽ കമ്മീഷൻ ഇടക്കാല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

കഴിഞ്ഞ വർഷം ബ്രിട്ടിഷ് കൊളംബിയയിൽ വച്ച് സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തകരാറിലായിരുന്നു.

Advertisment