Advertisment

യുഎസിലെ ആഡംബര വീട്ടില്‍ ഇന്ത്യാക്കാരായ ദമ്പതികളും മകളും മരിച്ച നിലയില്‍: മൃതദേഹത്തിന് സമീപം തോക്ക്: മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയം

New Update
couples

ന്യൂയോര്‍ക്ക്: യുഎസിലെ ആഡംബര വീട്ടില്‍ ഇന്ത്യാക്കാരായ ദമ്പതികളും മകളും മരിച്ച നിലയില്‍. യു എസിലെ മസാച്യുസെറ്റ്സിലാണ് സംഭവം.അഞ്ച് മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഡംബര വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. 

Advertisment

രാകേഷ് കമാല്‍ (57), ഭാര്യ ടീന (54), അവരുടെ 18കാരിയായ മകള്‍ അരിയാന എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ സമ്പന്നരായ ഇന്ത്യന്‍ ദമ്പതികളായിരുന്നു ഇവര്‍.രാത്രി 7.30നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിട്ടിലെ ചില പ്രശ്നങ്ങളാണ് മരണകാരണമെന്ന് ജില്ലാ അറ്റോര്‍ണി പറഞ്ഞു. 

രാകേഷ് കമാലിന്റെ മൃതദേഹത്തിന് അടുത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. മരിച്ച ദമ്പതികള്‍ സമീപ വര്‍ഷങ്ങളില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടതായും അടുത്തിടെ ഇവരുടെ ആഡംബര വസതി ജപ്തി ആയതായും സൂചനയുണ്ട്. 

രണ്ട് മൂന്ന് ദിവസമായി ഒരു വിവരവുമില്ലാത്തതിനാല്‍ ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

Advertisment