Advertisment

മാനസിക പ്രതിസന്ധി; അഫ്ഗാനില്‍ സ്ത്രീകളുടെ ആത്മഹത്യ നിരക്കില്‍ ഞെട്ടിക്കുന്ന വര്‍ധന

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി അഫ്ഗാനിസ്ഥാന്‍ മാറി

New Update
despair-is-settling-in-female-suicides-on-rise-in-talibans-afghanistan



കാബുള്‍:  2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍, അഫ്ഗാനിസ്ഥാന്റെ മൂന്നിലൊന്ന് പ്രവിശ്യകളിലെയും പബ്ലിക് ഹോസ്പിറ്റലുകളില്‍ നിന്നും മാനസികാരോഗ്യ ക്ലിനിക്കുകളില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ കാണിക്കുന്നത് സ്വന്തം ജീവനെടുക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ അസ്വസ്ഥജനകമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ്.

Advertisment

 

താലിബാന്‍ അധികാരികള്‍ ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍  ആത്മഹത്യകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ പങ്കിടുന്നതില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിലക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനാരോഗ്യ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടുന്നതിനായി 2021 ഓഗസ്റ്റ് മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള വര്‍ഷത്തെ കണക്കുകള്‍ ചില ആരോഗ്യ പ്രവര്‍ത്തകര്‍ രഹസ്യമായി പുറത്തു വിട്ടതോടേയാണ് ഈ വിവരം പുറത്തായത്. ലോകത്ത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി അഫ്ഗാനിസ്ഥാന്‍ മാറിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കണക്കുകള്‍ ഭാഗികമായിട്ടാണ് പുറത്തു വന്നതെങ്കിലും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയെക്കുറിച്ച് യുഎന്‍ ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രാഥമിക തലത്തിന് മുകളിലുള്ള വിദ്യാഭ്യാസ നിരോധനം മുതല്‍ മിക്ക ജോലികള്‍ക്കും നിരോധനം, പാര്‍ക്കുകള്‍, ബാത്ത്ഹൗസുകള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് എന്നിവ സ്ത്രീകളം വലിയതോതിലുള്ള നിരാശബോധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സ്ത്രീകളുടെ അസ്തിത്വം തെളിയിക്കപ്പെടേണ്ട എല്ലാ മേഖലയിലും താലിബാന്‍ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ടു പോവുകയാണ്.

'അഫ്ഗാനിസ്ഥാന്‍ സ്ത്രീകളുടെ അവകാശ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാനസികാരോഗ്യ പ്രതിസന്ധി വളരെ രൂക്ഷമാണ്,' യുഎന്‍ വനിതകളുടെ രാജ്യ പ്രതിനിധി അലിസണ്‍ ഡേവിഡിയന്‍ പറഞ്ഞു. 'വളരെയധികം വരുന്ന സ്ത്രീകളും പെണ്‍കുട്ടികളും നിലവിലെ സാഹചര്യങ്ങളില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമായി കാണുന്ന ഒരു നിമിഷത്തിനാണ് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്.' അലിസണ്‍ ഡേവിഡിയന്‍ വ്യക്തമാക്കി.

 

ഒന്നാമതായി, താലിബാന്റെ വിദ്യാഭ്യാസ നിരോധനത്താല്‍ ഒരു ഡോക്ടറാകാനുള്ള അവളുടെ സ്വപ്നങ്ങള്‍ തകര്‍ന്നു. തുടര്‍ന്ന് അവളുടെ കുടുംബം ഹെറോയിന്‍ അടിമയായ അവളുടെ കസിനുമായി നിര്‍ബന്ധിത വിവാഹം നടത്തി. തന്റെ ഭാവി അപഹരിക്കപ്പെട്ടതായി ലത്തീഫക്ക് തോന്നി.

''എനിക്ക് രണ്ട് വഴികളുണ്ടായിരുന്നു: ഒരു ലഹരിക്കടിമയായ വ്യക്തിയെ വിവാഹം കഴിച്ച് ദുരിതപൂര്‍ണമായ ജീവിതം നയിക്കുക, അല്ലെങ്കില്‍ എന്റെ ജീവനൊടുക്കുക,'' സെന്‍ട്രല്‍ ഘോര്‍ പ്രവിശ്യയിലെ അവളുടെ വീട്ടില്‍ നിന്ന് ഒരു ഫോണ്‍ അഭിമുഖത്തില്‍ 18 വയസ്സുകാരി പറഞ്ഞു. 'ഞാന്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു.'

നിരാശയുടെ ഒറ്റപ്പെട്ട പ്രവൃത്തിയായിരുന്നില്ല അത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇനിയും ആത്മഹത്യയുടെ നിരക്ക് ക്രമാതീതമായി ഉയരമെന്നതില്‍ തര്‍ക്കമില്ല.

Advertisment