Advertisment

ഗാസ വെടിനിർത്തൽ: ചർച്ചയ്ക്കായി ഹമാസ് സംഘം കെയ്റോയിൽ

New Update
gaza ceasefire.jpg

ഗാസ: ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ചർച്ചകളിൽ പങ്കെടുക്കാൻ ഹമാസ് പ്രതിനിധി സംഘം ഈജിപ്തിലെ കെയ്‌റോയിൽ. അമേരിക്കാൻ രഹസ്യാന്വേഷണ ഏജൻസിസായ സിഐഎയുടെ ഡയറക്ടർ വില്യം ബേൺസ് ഈജിപ്ഷ്യൻ തലസ്ഥാനത്തെ എത്തി മണിക്കൂറുകൾക്കുശേഷം ഹമാസ് പ്രതിനിധി സംഘം എത്തിയിരിക്കുന്നത്.

'പോസിറ്റീവ് മനോഭാവത്തോടെ ഒരു കരാറിലെത്താൻ തീരുമാനിച്ചിരിക്കുന്നു' എന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ചകളിൽ പങ്കെടുക്കാൻ ഖത്തർ പ്രതിനിധി സംഘവും ഇന്ന് പുറപ്പെടുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾക്കു ഖത്തറിനും അമേരിക്കയ്ക്കുമൊപ്പം ഈജിപ്തും നേതൃത്വം നൽകുന്നുണ്ട്.

സന്ധി ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാണ്. ഹമാസും സിഐഎ ഉദ്യോഗസ്ഥരും ശനിയാഴ്ച ഈജിപ്ഷ്യൻ മധ്യസ്ഥരെ കാണുമെന്ന് ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വെടിനിർത്തലും തടവുകാരുമായുള്ള കൈമാറ്റ കരാറും അംഗീകരിക്കാൻ ഇസ്രായേൽ ഹമാസിന് ഒരാഴ്ച സമയം അനുവദിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ റഫയിൽ തങ്ങളുടെ കരയാക്രമണം ആരംഭിക്കുമെന്നാണ് ഭീഷണി.

Advertisment