Advertisment

ഇസ്രയേൽ ആക്രമണം തുടർന്നാൽ കരാറുണ്ടാവില്ലെന്ന് ഹമാസ് മുന്നറിയിപ്പ്; ഗാസ വെടിനിർത്തൽ പ്രതിസന്ധിയിലേക്ക്

New Update
gaza ceasefire.jpg

ഗാസ: വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം. ഈജിപ്ത്-ഖത്തര്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ രൂപമായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റഫായിലെ ഇസ്രയേല്‍ ആക്രമണം.

Advertisment

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഹമാസിന്റെ ഉന്നത നേതാക്കളിലൊരാളായ ഒസാമ ഹംദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നതിനായി ഹമാസ് പ്രതിനിധി സംഘം ദോഹയില്‍നിന്ന് കെയ്‌റോയില്‍ എത്തിയശേഷം ബെയ്‌റൂട്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹംദാന്‍ നിലപാട് വ്യക്തമാക്കിയത്. റഫായില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് ഭേദഗതികള്‍ നിര്‍ദേശിച്ചതായി അമേരിക്കയും വ്യക്തമാക്കുന്നു.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും ആക്രമണവുമായി മുന്നോട്ടുപോകുന്ന ഇസ്രയേല്‍ നടപടിയില്‍ അമേരിക്കയ്ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനുള്ള ആയുധ വിതരണം യുഎസ് താല്‍ക്കാലികമായി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Advertisment