Advertisment

ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണമാണ് ഭാര്യക്ക് നല്‍കിയത്, എന്തെങ്കിലും സംഭവിച്ചാല്‍ അസിം മുനീറിനെ വെറുതെ വിടില്ല: ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ബുഷ്റ ബീവിയുടെ വിദഗ്ധ പരിശോധനയും ചികിത്സയും നടത്തേണ്ടതുണ്ടെന്ന് ഷൗക്കത്ത് ഖാനം ഹോസ്പിറ്റലിലെ മെഡിക്കല്‍ ചീഫ് ഓഫീസര്‍ പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

New Update
imran khan

ഇസ്ലാമാബാദ്: ജയിലിലായിരിക്കുന്ന സമയത്ത് തന്റെ ഭാര്യ ബുഷ്റ ബീവിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയിരുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

Advertisment

ഇതുമൂലം ഭാര്യക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നും വയറ്റില്‍ കടുത്ത അണുബാധയുണ്ടായെന്നുമാണ് ഇമ്രാന്‍ ഖാന്റെ ആരോപണം. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാന്‍.

അഴിമതി കേസില്‍ വാദം കേള്‍ക്കുന്നതിനിടെ് ഇമ്രാന്‍ ഖാന്‍ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതായി ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ബുഷ്റ ബീവിയുടെ വിദഗ്ധ പരിശോധനയും ചികിത്സയും നടത്തേണ്ടതുണ്ടെന്ന് ഷൗക്കത്ത് ഖാനം ഹോസ്പിറ്റലിലെ മെഡിക്കല്‍ ചീഫ് ഓഫീസര്‍ പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ബുഷ്‌റ ബീവിയെ തടവിലാക്കിയതില്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറാണ് ഉത്തരവാദിയെന്ന് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. ജീവിച്ചിരിക്കുന്നിടത്തോളം ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അസിം മുനീറിനെ വെറുതെ വിടില്ലെന്നും ഭരണഘടനാ വിരുദ്ധമായ ഇത്തരം നടപടികള്‍ തുറന്നുകാട്ടുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 

Advertisment