Advertisment

വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണ് അര്‍ബുദം സ്ഥിരീകരിച്ചു

New Update
1416049-kate-middleton1.webp

ന്യൂയോര്‍ക്ക്: ചാള്‍സ് രാജാവിന് പിന്നാലെ വില്യം രാജകുമാരന്‍റെ ഭാര്യ കേറ്റ് മിഡില്‍ടണ് അര്‍ബുദം സ്ഥിരീകരിച്ചു. വെയില്‍സ് രാജകുമാരി കീമോ തെറാപ്പിക്ക് വിധേയയായെന്ന് വെള്ളിയാഴ്ച കെൻസിംഗ്ടൺ പാലസ് പുറത്തിറക്കിയ ഒരു സ്വകാര്യ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Advertisment

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വയറുവേദനയെ തുടര്‍ന്ന് കേറ്റ് ഒരു ശസ്ത്രക്രിയക്ക് വിധേയായതായി എന്ന വിവരം കഴിഞ്ഞ ജനുവരി 17ന് പുറത്തുവന്നിരുന്നു.എന്നാല്‍ വയറുവേദനയുടെ കാരണം ക്യാന്‍സറല്ലെന്ന് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയാനന്തര പരിശോധനകളിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്.

എന്നാല്‍ ഏതു തരം ക്യാന്‍സറാണെന്ന് കേറ്റിന്‍റെ സന്ദേശത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കെൻസിംഗ്ടൺ പാലസ് വക്താവ് പറയുന്നു. തങ്ങള്‍ കൂടുതല്‍ സ്വകാര്യ മെഡിക്കല്‍ വിവരങ്ങളൊന്നും പുറത്തുവിടില്ലെന്ന് പാലസ് വ്യക്തമാക്കി. എല്ലാവര്‍ക്കുമുള്ളതുപോലെ രാജകുമാരിക്കും അവരുടെതായ സ്വകാര്യതയുണ്ടെന്നും പാലസ് കൂട്ടിച്ചേര്‍ത്തു.

 

Advertisment