Advertisment

സെയിന്‍സ്ബറിയിൽ ജീവനക്കാർക്ക് ആശ്വാസ വാർത്ത; മിനിമം വേതനം മണിക്കൂറിന് 12 പൗണ്ടായും ലണ്ടനില്‍ 13.15 പൗണ്ടായി ഉയര്‍ത്തും

New Update
Store front.jpg

യുകെ: ജീവനക്കാർക്ക് ആശ്വാസ വാർത്തയുമായി സെയിന്‍സ്ബറി. മാര്‍ച്ച് മുതല്‍ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ലണ്ടന് പുറത്തുള്ള ജീവനക്കാരുടെ മിനിമം വേതനം മണിക്കൂറിന് 12 പൗണ്ടായി ഉയര്‍ത്തും.ലണ്ടനിലെ ജീവനക്കാരുടെ വേതനം മണിക്കൂറിന് 13.15 പൗണ്ടായി ഉയര്‍ത്തും. ഏകദേശം 120,000 ജീവനക്കാര്‍ക്ക് ഈ വര്‍ദ്ധനവ് പ്രയോജനപ്പെടുമെന്ന് സെയിന്‍സ്ബറി പറഞ്ഞു. ലണ്ടന് പുറത്തുള്ള സെയിന്‍സ്ബറിയിലെ തൊഴിലാളികള്‍ക്ക് നിലവില്‍ മണിക്കൂറിന് 11 പൗണ്ട് ശമ്പളം നല്‍കുമ്പോള്‍ ലണ്ടനിലുള്ളവര്‍ക്ക് മണിക്കൂറിന് 11.95 പൗണ്ടാണ് ലഭിക്കുന്നത്. 

നാഷണല്‍ ലിവിങ്ങ് വേജ് മിനിമം വേതനം എന്ന് വിളിക്കപ്പെടുന്നതിനാല്‍  21-ഉം 22-ഉം വയസ്സുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം 2024 ഏപ്രിലില്‍ മണിക്കൂറിന് £11.44 ആയി ഉയരും. ഔദ്യോഗിക നിരക്ക് പ്രാബല്യത്തില്‍ വരുന്നതിലും ഒരു മാസം മുന്‍പുള്ള വര്‍ധന തൊഴിലാളികള്‍ക്കും പ്രയോജനപ്പെടും.

Advertisment