Advertisment

വീട്ടിലെത്തുന്ന അതിഥിയോടൊപ്പം ഭാര്യ കിടക്ക പങ്കിടും, ഭർത്താവ് പുറത്തു കിടക്കും, യുവതികളാണ് അതിഥിയെങ്കിൽ തിരിച്ചും, അറിയാം  ദക്ഷിണാഫ്രിക്കയിലെ ​ഗോത്രവർ​ഗത്തെക്കുറിച്ച്

New Update
Women-want-love-and-affection-in-a-relationship.jpg

ആതിഥ്യമര്യാദയുടെ ഭാഗമായി അതിഥിയോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെട്ട് സന്തോഷിപ്പിക്കുന്ന ഗോത്രവർഗം. ദക്ഷിണാഫ്രിക്കൻ രാജ്യമായ നമ്പിയായിൽ ഹിംബ എന്ന് വിളിക്കുന്ന ഗോത്ര സമൂഹമാണ് ഇത്തരത്തിൽ വ്യത്യസ്തമായ കീഴ്വഴക്കങ്ങളുമായി ജീവിക്കുന്നത്.  

Advertisment

ആഫ്രിക്കൻ രാജ്യങ്ങളിൽ നിലവിലുള്ള ബഹുഭാര്യത്വം ഈ ഗോത്രത്തിലും സജീവമാണ്. ഇവിടെ പെൺകുട്ടികൾ വളരെ നേരത്തെ തന്നെ വിവാഹം കഴിക്കുകയും ചെയ്യുന്നതാണ് രീതി. പെൺകുട്ടികൾ അവരുടെ മാതാപിതാക്കൾ തെരഞ്ഞെടുക്കുന്ന പുരുഷനെ ആയിരിക്കും പങ്കാളിയാക്കുക. ശുദ്ധജലക്ഷാമം നിലനിൽക്കുന്ന ഗ്രാമത്തിൽ ഇവർ കുളിക്കുന്നതിന് ഉപയോഗിക്കുന്നത് വെള്ളമല്ല മറിച്ച് ചുവന്ന നിറത്തിലുള്ള മിശ്രിതം ദേഹത്ത് തേച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ശുചിത്വം നിലനിർത്താനായി ദിവസേന പുക കൊണ്ടുള്ള പ്രത്യേക 'കുളി'യും ഇവർ നടത്താറുണ്ട്.

അതിഥി സൽക്കാരത്തിനുള്ള ഇവരുടെ രീതികളും ഒരൽപ്പം വ്യത്യസ്ഥമാണ്. ഒരു അതിഥി വീടിന്റെ വാതിൽ മുട്ടിയാൽ ഗൃഹനാഥൻ തന്റെ അതിഥിയെ 'ഒക്കുജെപിസ ഓമുകസെണ്ട്' നൽകി തന്റെ അനുമതിയും സന്തോഷവും കാണിക്കുന്നു. അതായത്, ഭാര്യയെ അതിഥിക്കൊപ്പം കിടക്കുവാൻ അനുവദിക്കുന്നു. അതേസമയം, ഭർത്താവ് മറ്റൊരു മുറിയിലോ സൗകര്യമില്ലെങ്കിൽ വീടിനു പുറത്തോ കിടക്കുന്നു. അതിഥി സൽക്കാരത്തിന്റെ ഭാഗമായാണ് ഇത് കണക്കാക്കുന്നത്. അതിഥി ഇത് നിഷേധിച്ചാൽ വലിയ അപമാനമായും ഇവർ കണക്കാക്കുന്നു.

 

 

 

 

Advertisment