Advertisment

ഡബ്ല്യുഎംസി വിമൻസ് ഫോറം "സന്തോഷപ്രദമായ ആരോഗ്യസംരക്ഷണം" വെബിനാര്‍ ക്ലോസിങ് സെറിമണി നടത്തി

New Update
price winners

ഡബ്ല്യുഎംസി വിമൻസ് ഫോറം "സന്തോഷപ്രദമായ ആരോഗ്യസംരക്ഷണം" ക്ലോസിങ് സെറിമണി നടത്തി. അംഗങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി കൊണ്ട് വിവിധ തരം മത്സരങ്ങളിലൂടെയും, വർക്ക് ഷോപ്പുകളിലൂടെയും മൂന്നു മാസങ്ങൾ നീണ്ടു നിന്ന "സന്തോഷപ്രദമായ ആരോഗ്യസംരക്ഷണം" എന്ന വിഷയത്തിൽ വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ വിമൻസ് ഫോറവും മിഡിൽ  ഈസ്റ്റ്റീജിയൻ വിമൻസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച വെബ്ബിനാർ വളരെ വിജയകരമായി പൂർത്തീകരിച്ചു.

Advertisment

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തുകൊണ്ട് ആരംഭിച്ച മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു കൊണ്ട് വെബ്ബിനാറിലൂടെ ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ്  സലീന മോഹൻഅധ്യക്ഷത വഹിച്ച  ക്ലോസിങ് സെറിമണി ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് മെയ് 4 നു നടന്നു.

അനിത സന്തോഷിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, മുഖ്യാതിഥിയായി പങ്കെടുക്കുകയും, വിമൻസ് ഫോറം സെക്രട്ടറി ഷീല റെജി സ്വാഗതവും ആശംസിച്ചു.

വെബ്ബിനാറിനു ആശംസ നേർന്നുകൊണ്ട് ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ എസ്ഥർ ഐസക്, ഗ്ലോബൽവൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ചാൾസ് പോൾ, ഗ്ലോബൽ വൈസ് പ്രസിഡന്റ് മിഡ്‌ഡിൽ ഈസ്റ്റ്, ഷാഹുൽഹമീദ്, സി.എ ബിജു, ഗ്ലോബൽ സെക്രട്ടറി മിഡ്ഡിൽ ഈസ്റ്റ് ഡോ. വിഎംഎ ഹകീം, തങ്കമണി ദിവാകരൻ, ഗ്ലോബൽജോയിന്റ്  ട്രെഷറർ ആൻസി ജോയ് എന്നിവർ സംസാരിച്ചു.

അനുഗ്രഹീത ഗായകരായ സിബില സദാനന്ദ്, രശ്മി വിനേഷ്, ആനി പാലിയത് ഗാനങ്ങൾ ഉൾപ്പെടുത്തികൊണ്ട് നടന്ന പരിപാടിയിൽ അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച, ട്രൈനേർസ് ആയ വിനയറെജി, നൂർജഹാൻ ആലിപറമ്പൻ, ഹഫ്‌സഅർഷാദ് എന്നിവരെയും, കോർഡിനേറ്റർസ് ആയി പ്രവർത്തിച്ച അഞ്ജന വൈശാഖ്, ബിന്ദു സജീവ്, രശ്മി സന്തോഷ് എന്നിവരെയും ആദരിക്കുകയുണ്ടായി.

ജഡ്ജസ് ആയി പ്രവർത്തിച്ചിരുന്ന ബിന്ദു സുബ്രമണി, അനിത ശ്രീധർ, ബീബി ജേക്കബ് എന്നിവർസംസാരിച്ചു. മത്സരത്തിൽ പങ്കെടുത്തവരിൽ ഒന്നാം സമ്മാനം സോയ നായർ, അനിത സന്തോഷ് എന്നിവർപങ്കിട്ടെടുത്തു, രണ്ടാം സമ്മാനം സ്മിത ജയൻ, മൂന്നാംസമ്മാനം സിജി, സിജൻ എന്നിവർ നേടിയപ്പോൾ കോൺസലേഷൻ പ്രൈസുകൾ ഒന്നാം സ്ഥാനം ഉഷ സുനിൽ, രണ്ടാം സ്ഥാനം സൗമ്യ നായർ, മൂന്നാംസ്ഥാനം ആനി പാലിയത് എന്നിവരും അർഹരായി.

ചടങ്ങിൽ ആദരിച്ചവരെ പരിചയപ്പെടുത്തികൊണ്ടു നടന്ന സെഷനിൽ മിഡ്‌ഡിൽ ഈസ്റ്റ് വിമൻസ് ഫോറം പ്രസിഡന്റ് റാണി ലിജേഷ് പരിപാടികളുടെ ഉദ്ദേശ ലക്‌ഷ്യം പൂർത്തിയായതിന്റെ സന്തോഷം പങ്കിടുകയും, ഒപ്പം മിലാന അജിത്, അർച്ചന അഭിഷേക് എന്നിവരും സംസാരിക്കുകയും കൂടാതെ സമ്മാനാര്ഹരായവരെ പ്രഖ്യാപിച്ചുകൊണ്ട് ആൻസി ജോയ്, തങ്കമണി ദിവാകരൻ, ജൂഡിൻ ഫെർണാണ്ടസ്, രാജീവ് കുമാർ, സന്തോഷ് കേട്ടത്, വിനേഷ് മോഹൻ എന്നിവർ ഭാഗഭാക്കായി.

വെബ്ബിനാറിലുടനീളം നിയന്ത്രിച്ചു മുന്നോട്ടു കൊണ്ട് പോയത് എംസിമാരായ സൗമ്യ, ഗോപിക, ബാബു എന്നിവരായിരുന്നു. ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് ഫോറം സെക്രട്ടറി മിലാന അജിത്തിന്റെ നന്ദി പ്രകാശനത്തോടെചടങ്ങുകൾ പര്യവസാനിച്ചു.

Advertisment