Advertisment

ഇസ്രയേൽ- ഇറാൻ സംഘർഷം തുറന്ന പോരിലേക്ക്: ഇറാന് നേരെ മിസൈൽ തൊടുത്ത് ഇസ്രയേൽ

നതാന്‍സ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിര്‍ണായക പ്രദേശമാണ്‌ ഇസ്ഫഹാന്‍സ് പ്രവിശ്യ. ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

New Update
Israeli missiles hit Iran

ടെഹ്‌റാന്‍: ഇസ്രയേൽ- ഇറാൻ സംഘർഷം തുറന്ന പോരിലേക്ക്. ജൂത രാഷ്ട്രത്തിനെതിരായ ആക്രമങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷം ഇറാനിലേക്ക് മിസൈലുകൾ തൊടുത്ത് ഇസ്രയേൽ. ഇസ്രയേലിന്റ മിസൈലുകൾ ഇറാനിൽ പതിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ എബിസി ന്യൂസിനോട് പറഞ്ഞു. എന്നാൽ, ഇറാഖിലും സിറിയയിലും ആക്രമണം ഉണ്ടായിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.

Advertisment

ഇസ്ഫഹാൻ, തബ്രെസ് എന്നിവയുൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളിലും സ്ഫോടന ശബ്ദം കേട്ടു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

ഏപ്രിൽ 13 ന് ഇറാൻ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണിത്. ഇസ്രായേലിന് നേരെ ഇറാൻ 300 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു. 