Advertisment

ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു, തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ നിർത്തുന്നതിന്  മുന്നോടിയായി വിധി; മാലിദ്വീപ് കോടതി ജയിലിൽ കഴിയുന്ന മുൻ പ്രസിഡൻ്റ് അബ്ദുള്ള യമീനെ മോചിപ്പിച്ചു

ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ താൻ രൂപീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പാർലമെൻ്റ് തിരഞ്ഞെടുപ്പിന് യമീൻ സ്ഥാനാർത്ഥികളെ നിർത്തുന്നതിന്  മുന്നോടിയായാണ് വിധി വന്നത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Yameen

മാലിദ്വീപ്: അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മുൻ പ്രസിഡൻ്റ് അബ്ദുള്ള യമീൻ്റെ ശിക്ഷയും 11 വർഷത്തെ ജയിൽ ശിക്ഷയും മാലിദ്വീപിലെ ഹൈക്കോടതി റദ്ദാക്കി. ഇതേതുടർന്ന്,  ദ്വീപസമൂഹത്തിലെ മൂന്നംഗ ബെഞ്ച് യമീൻ്റെ 2022ലെ വിചാരണ അന്യായമാണെന്ന് വിലയിരുത്തുകയും ക്രിമിനൽ നടപടികൾ പുനരാരംഭിക്കാൻ കീഴ്‌ക്കോടതിയോട് ഉത്തരവിടുകയും ചെയ്തു.

2013 നും 2018 നും ഇടയിൽ അധികാരത്തിലിരിക്കെ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് പണം തട്ടിയതിന് 2022 ഡിസംബറിലാണ് യമീൻ ശിക്ഷിക്കപ്പെട്ടത്. ടൂറിസം വികസനത്തിനായി ഒരു ചെറിയ തുരുത്ത് പാട്ടത്തിന് നൽകുന്നതിന് യമീൻ കൈക്കൂലി വാങ്ങിയെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. യമീൻ്റെ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപ് (പിപിഎം) പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമായിരുന്നു.

ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ താൻ രൂപീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പാർലമെൻ്റ് തിരഞ്ഞെടുപ്പിന് യമീൻ സ്ഥാനാർത്ഥികളെ നിർത്തുന്നതിന്  മുന്നോടിയായാണ് വിധി വന്നത്. 

Advertisment