മാലദ്വീപ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആരോപണമുന്നയിച്ച് മാലദ്വീപ്. . മാലദ്വീപിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ മത്സ്യബന്ധനം നടത്തിയ ബോട്ടില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പ്രവേശിച്ചെന്നാണ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിന്റെ ആരോപണം. ഇതില്‍ ഔദ്യോഗികമായ വിശദീകരണം നല്‍കണമെന്നാണ് മാലദ്വീപിന്റെ ആവശ്യം.
എന്നാൽ മാലദ്വീപിന്റെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി 31ന് തങ്ങളുടെ പരിധിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടുകളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളില്‍ കയറി പരിശോധന നടത്തിയതെന്നും ഇത് രാജ്യാന്തര സമുദ്ര നിയമങ്ങളുടെ ലംഘനമാണെന്നും മാലിദ്വീപ് ചൂണ്ടിക്കാട്ടുന്നു .