Advertisment

സ്‌ഫോടകവസ്തുവുമായി എത്തിയതെന്ന് സംശയം; പാരീസിലെ ഇറാന്‍ കോണ്‍സുലേറ്റിന് സമീപം ഒരാള്‍ പിടിയില്‍; സുരക്ഷ ശക്തം

കോണ്‍സുലേറ്റിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. കെട്ടിടത്തിന് സമീപമുള്ള സ്റ്റോപ്പുകളിലൂടെ കടന്നുപോകുന്ന രണ്ട് മെട്രോ ലൈനുകളിൽ ഗതാഗതം നിർത്തിവച്ചു

New Update
french police

പാരീസ്: സ്‌ഫോടന ഭീഷണിയെ തുടര്‍ന്ന് പാരീസിലെ ഇറാൻ കോൺസുലേറ്റിൽ ഒരാളെ ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌ഫോടകവസ്തുവുമായി ആരോ കടന്നതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

Advertisment

കോൺസുലേറ്റിൽ നിന്ന് പുറത്തുകടന്ന ഇയാൾക്കായി പൊലീസ്  തിരച്ചിൽ നടത്തുകയും പിടികൂടുകയുമായിരുന്നു. സ്‌ഫോടകവസ്തുവുമായി ഒരാള്‍ പ്രവേശിക്കുന്നത് കണ്ടെന്ന് ആരോ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പിടിയിലായ ആളില്‍ നിന്ന് സ്‌ഫോടവസ്തു കണ്ടെടുത്തോയെന്ന് വ്യക്തമല്ല.

കോണ്‍സുലേറ്റിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. കെട്ടിടത്തിന് സമീപമുള്ള സ്റ്റോപ്പുകളിലൂടെ കടന്നുപോകുന്ന രണ്ട് മെട്രോ ലൈനുകളിൽ ഗതാഗതം നിർത്തിവച്ചതായി പാരീസ് ട്രാൻസ്പോർട്ട് കമ്പനിയായ RATP അറിയിച്ചു.

 

Advertisment