Advertisment

കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ വൻ വാതക സ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു; 300 ഓളം പേർക്ക് പരിക്ക്

New Update
KENIYA FIRE.jpg

കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലുണ്ടായ വൻ വാതക സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകൾക്കും ബിസിനസുകൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു, ഫ്ലാറ്റുകളുടെ ബ്ലോക്കുകൾക്ക് സമീപം വലിയ തീ  പിടുത്തമാണ് ഉണ്ടായത് 



സംഭവത്തിൽ സൈറ്റിലെ കാവൽക്കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായി  ബിബിസിറിപ്പോർട്ട് ചെയ്യുന്നു.  മരിച്ചവരിൽ ഒരു കുട്ടിയുമുണ്ടെന്ന് എംബകാസി പോലീസ് മേധാവി വെസ്‌ലി കിമെറ്റോ പറഞ്ഞു, മരണസംഖ്യ ഉയരാനിടയുണ്ട്. 25 കുട്ടികളെ ഉൾപ്പെടെ 271 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊഴിലാളികൾ ഗ്യാസ് സിലിണ്ടറുകൾ നിറയ്ക്കുന്ന ഗ്യാസ് പ്ലാൻ്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് സർക്കാർ ആദ്യം പറഞ്ഞെങ്കിലും പാർക്കിംഗ് യാർഡിൽ ഒരു ട്രക്ക് പൊട്ടിത്തെറിച്ചതായി അധികൃതർ പിന്നീട് വ്യക്തമാക്കി

Advertisment