Advertisment

ഒറ്റ പ്രസവത്തിൽ ആറ് പൊന്നോമനകൾക്ക് ജന്മം നൽകി ഇരുപത്തെഴു വയസ്സുകാരി

മാതാവിന് ചെറിയ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇവർ സാധാരണനിലയിലാകുമെന്ന് ഡോക്ടർമാർ അറിയിച്ചു

New Update
mother-and-6-babys

പാകിസ്താൻ: പാകിസ്താനിലെ റാവൽപിണ്ടി സ്വദേശിനിയായ സീനത്ത് വാഹീ​​ദ്  ഒറ്റ പ്രസവത്തിൽ ആറ് പൊന്നോമനകൾക്ക് ജന്മം നൽകി.  27 വയസുകാരിയായ ഇവർക്ക് നാല് ആൺകുട്ടികളും രണ്ട് പെൺ കുട്ടികളുമാണ് പിറന്നത്. കുട്ടികളുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഹാജിറ കോളനിയിലെ താമസക്കാരിയായ യുവതിയെ പ്രസവ വേദനയെ തുടർന്ന് 18-ാം തീയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്പെഷ്യൽ ടീമിനെ സജ്ജമാക്കിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും  മൂന്നു പേരുടെ പ്രസവത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടായെന്നും അതുകൊണ്ട് മൂന്ന് കുട്ടികളെ  ഇൻകുബേറ്ററിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

മാതാവിന് ചെറിയ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇവർ സാധാരണനിലയിലാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിലെ ആദ്യ സംഭവമാണിതെന്നും അവർ വ്യക്തമാക്കി.

Advertisment