Advertisment

'കേറ്റിന് സമാധാനത്തോടെ രോഗമുക്തി ലഭിക്കട്ടേ', വെയില്‍സ് രാജകുമാരി കേറ്റ് കാന്‍സര്‍ രോഗബാധിതയാണെന്ന് അറിയിച്ചതിന് പിന്നാലെ പിന്തുണയുമായി ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും

New Update
kett princes.jpg



കാന്‍സര്‍ രോഗബാധിതയാണെന്ന് അറിയിച്ചതിന് പിന്നാലെ വെയില്‍സ് രാജകുമാരി കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും. സ്വകാര്യതയില്‍ സമാധാനത്തോടെ രോഗമുക്തി ലഭിക്കട്ടെയെന്നാണ് ഹാരിയും മേഗനും ആശംസിച്ചത്. പ്രിന്‍സസ് ഒഫ് വെയില്‍സ് കാതറീന്റെ വീഡിയോ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും പിന്തുണയുമായി എത്തിയത്.

വെള്ളിയാഴ്ചയാണ് വീഡിയോ സന്ദേശത്തിലൂടെ ക്യാന്‍സര്‍ ബാധിതയാണെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചതായും കേറ്റ് മിഡില്‍ടണ്‍ അറിയിച്ചത്. ക്രിസ്തുമസിന് ശേഷം കേറ്റ് പൊതു പരിപാടികളില്‍ കേറ്റ് പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതിനിടയില്‍ കുട്ടികളുമായി നില്‍ക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നടത്തിയതുമായി ബന്ധപ്പെട്ടും ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. പിന്നീടാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്ത കേറ്റ് പുറത്തുവിട്ടത്.

ഉദരശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് കാന്‍സറാണെന്ന് കേറ്റ് തിരിച്ചറിഞ്ഞത്. ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികള്‍ ഫെബ്രുവരിയില്‍ ആരംഭിച്ചു. ക്യാന്‍സര്‍ രോഗികളായ ആരും തന്നെ നിങ്ങള്‍ തനിച്ചാണെന്ന് കരുതരുതെന്നും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment